കങ്കണയുടെ വീട്ടില്‍ മൂന്ന് കുട്ടികളെന്ന് സലോനി ഗൗര്‍: മറുപടി നൽകി നടി

രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണമെന്നുമുള്ള നടി കങ്കണ റണൗട്ടിന്റെ പരാമര്‍ശം ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. നിരവധി പേരാണ് കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ കങ്കണയുടെ വീട്ടില്‍ മൂന്ന് കുട്ടികളാണെന്ന കാര്യമാണ് കോമഡി താരം സലോനി ഗൗര്‍ ചൂണ്ടിക്കാട്ടുന്നത്.

സലോനിയുടെ ട്വീറ്റിന് ഉടന്‍ തന്നെ കങ്കണ മറുപടിയും നല്‍കി. സനോലി ഈ ട്വീറ്റിലൂടെ സ്വയം പരിഹസിക്കപ്പെടുകയാണെന്നായിരുന്നു നടിയുടെ മറുപടി.

“എന്റെ മുത്തച്ഛന് അക്കാലത്ത് 8 സഹോദരങ്ങള്‍ ഉണ്ടായിരുന്നു, അന്ന് നിരവധി കുട്ടികള്‍ മരിക്കാറുണ്ടായിരുന്നു, കാടുകളില്‍ കൂടുതല്‍ മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങളായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് നമ്മള്‍ മാറണം, സമയത്തിന്റെ ആവശ്യകത ജനസംഖ്യാ നിയന്ത്രണമാണ്. ചൈനയെപ്പോലെ ഞങ്ങള്‍ക്ക് ശക്തമായ നിയമങ്ങള്‍ ഉണ്ടായിരിക്കണം.” കങ്കണ മറുപടി നൽകി.

Top