സാളോമന്‍ കാലുവിന്റെ ഹസ്തദാനത്തില്‍ ഞെട്ടി ജര്‍മന്‍ ഫുട്ബാളും സര്‍ക്കാറും

ബെര്‍ലിന്‍: ക്ലബ് ഒഫീഷ്യലുകളെ ഹെര്‍ത ബെര്‍ലിന്‍ താരം സാളോമന്‍ കാലു ഹസ്തദാനം ചെയ്യുന്നത് കണ്ട് ഞെട്ടി ജര്‍മന്‍ ഫുട്ബാളും സര്‍ക്കാറും. കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് സഹതാരങ്ങളെയും ക്ലബ് ഒഫീഷ്യലുകളെയും സന്ദര്‍ശിച്ചാണ് സാളോമന്‍ കാലു ഹസ്തദാനം ചെയ്യുന്നത്. ഇതിന്റെ വിഡിയോ കാലു തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

സംഭവം വിവാദമായതോടെ താരം മാപ്പുപറഞ്ഞെങ്കിലും ക്ലബ് സസ്‌പെന്‍ഡ് ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ പരസ്യമായി ലംഘിച്ച താരത്തിന്റെ നടപടി രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Top