സല്‍മാന്‍ ഖാന്‍ ആലപിച്ച നോട്ട് ബുക്കിലെ പുതിയ വീഡിയോ ഗാനം കാണാം

ല്‍മാന്‍ ഖാന്‍ നിര്‍മിച്ച ബോളിവുഡ് ചിത്രമാണ് നോട്ട്ബുക്ക്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മെ താരേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. മനോജ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിശാല്‍ മിശ്രയാണ്. സല്‍മാന്‍ ഖാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

നിതിന്‍ കക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. സഹീര്‍ നായകനായെത്തുന്ന ചിത്രത്തില്‍ പ്രനൂതന്‍ ബഹലാണ് നായികയായെത്തുന്നത്.

Top