Salmankhan -BJp- Election campaign

ന്യൂഡല്‍ഹി: ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ഖാനെ കേരളത്തില്‍ പ്രചരണ രംഗത്തിറക്കാന്‍ ബിജെപി നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് കൂടിയായ സല്‍മാനെ ബിജെപി വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ രംഗത്തിറക്കാനാണ് ശ്രമം.

ബിജെപി നേതൃത്വത്തിന്റെ ആവശ്യത്തോട് സല്‍മാന്‍ഖാന്റെ പ്രതികരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും താരത്തിനായുള്ള ശ്രമം തുടരുന്നതായാണ് വിവരം.

ഈ വര്‍ഷം റിയോഡി ജനീറയില്‍ വച്ച് നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഗുഡ്ഗാവില്‍ അംബാസിഡറായി അടുത്തയിടെയാണ് സല്‍മാനെ നിയമിച്ചത്.

new

മോദി രാഷ്ട്രീയ അഗ്നിപരീക്ഷണം നേരിട്ട സമയത്ത് അദ്ദേഹത്തോടൊപ്പം ഗുജറാത്തില്‍ വേദി പങ്കിട്ട് തന്റെ നിലപാട് പരസ്യമാക്കാന്‍ ധൈര്യം കാണിച്ചയാളാണ് സല്‍മാന്‍ഖാന്‍.

മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും സല്‍മാന്‍ പത്യേക ക്ഷണിതാവായിരുന്നു.

മുന്‍പും സുഹൃത്തുക്കളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സല്‍മാന്‍ മുംബൈയില്‍ പ്രചരണം നടത്തിയിട്ടുണ്ട്.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് മത്സരിക്കുന്ന ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പ്രചരണത്തിനെന്ന പേരില്‍ സല്‍മാനെ രംഗത്തിറക്കി നേട്ടം കൊയ്യാനാണ് ബിജെപിയുടെ ശ്രമം.

Top