സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി; വിദേശകാര്യ മന്ത്രിയെ നീക്കം ചെയ്തു

റിയാദ്: മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി സല്‍മാന്‍ രാജാവ്. ഭരണസിരാ കേന്ദ്രങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ആദ്യപടിയായി പുതിയ വിദേശകാര്യ മന്ത്രിയെ അടക്കമുള്ള മന്ത്രിമാരെ നിയമിച്ചുകൊണ്ട് സല്‍മാന്‍ രാജാവ് വ്യാഴാഴ്ച ഉത്തരവിറക്കി.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതവും അതിനെ തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര സമ്മര്‍ദ്ദവും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റങ്ങള്‍. ഖഷോഗ്ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന വേളയില്‍ സൗദിയുടെ മുഖമായി നിന്നിരുന്ന ആദില്‍ അല്‍ ജുബൈറിനെ വിദേശ കാര്യ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ഇബ്രാഹിം അല്‍ അസാഫിനെ ആ സ്ഥാനത്തേക്ക് നിയോഗിച്ചു.

വിദേശകാര്യമന്ത്രിക്കൊപ്പം പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ദേശീയ ഗാര്‍ഡ്, വിദ്യാഭ്യാസ മന്ത്രി, സ്‌പോര്‍ട്‌സ്, മാധ്യമ അതോറിറ്റി തലന്‍വന്‍മാര്‍ എന്നിവരേയും മാറ്റിയിട്ടുണ്ട്. കൂടാതെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയസുരക്ഷാകാര്യ സമിതിയെ പുനഃസംഘടിപ്പിക്കാനും സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

Top