സൗദി അറേബ്യയിലെ 2018 ബജറ്റ് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ 2018 ബജറ്റ് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.

978 ബില്യന്‍ റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കുകയും ചെയ്തു.

നടപ്പു വര്‍ഷത്തെ അപേക്ഷിച്ച് 88 ബില്യന്‍ റിയാല്‍ അധികമാണ് അടുത്ത വര്‍ഷം ചെലവ് പ്രതീക്ഷിക്കുന്നത്.

2017ല്‍ 890 ബില്യന്‍ റിയാലിന്റെ ബജറ്റ് ആണ് അവതരിപ്പിച്ചതെങ്കില്‍ അടുത്ത വര്‍ഷം 978 ബില്യന്‍ റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.

2014 മുതല്‍ ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നതോടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗദി അറേബ്യ കമ്മി ബജറ്റാണ് അവതരിപ്പിക്കുന്നത്.

രാജ്യത്തെ പൗരന്‍മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതും, സമ്പദ്ഘടനയുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ളതുമാണ് ബജറ്റ് എന്ന് കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതികരിച്ചു.

Top