ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ എന്നിവയുടെ കാലാവധി നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

ദമാം: കോവിഡ് വ്യാപനം മൂലം പ്രവേശന വിലക്ക് നിലവില്‍ വന്നതോടെ സ്വദേശങ്ങളില്‍ കുടുങ്ങി പോയ പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി എന്നിവയുടെ കാലാവധി നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പുറപ്പെടുവിച്ചു. 2021 ജൂണ്‍ രണ്ട് വരെ സൗജന്യമായി പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്.

ഇതോടപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നല്‍കാന്‍ നിര്‍ദേശമുണ്ട്. കോവിഡ് മൂലം നിരവധി പേരാണ് നേപ്പാള്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. പുതിയ ഉത്തരവ് ആയിരകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. സൗദിയില്‍ ആദ്യമായി പ്രവേശന വിലക്ക് നിലവില്‍ വന്ന സമയത്തും വിവിധ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി ഇഖാമയും, റീ എന്‍ട്രിയും പുതുക്കി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവ് നല്‍കിയിരുന്നു

Top