അപൂർവ്വയിനം കുതിരക്കായി സൽമാൻ ഖാന്റെ 2 കോടി ഓഫർ ; നിരസിച്ച് ഉടമസ്ഥൻ

salmankhan

സൂററ്റ് : അപൂർവ്വയിനം കുതിരയ്ക്കായി 2 കോടി രൂപ നൽകാമെന്ന ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ ഓഫർ നിരസിച്ച് ഉടമസ്ഥൻ. സഖാബ് എന്ന് പേരുള്ള അപൂർവ്വയിനം കുതിരയ്ക്കായാണ് താരം ഇത്രയും വില പറഞ്ഞത്.

എന്നാൽ അത് ഉടമസ്ഥൻ നിരസിക്കുകയായിരുന്നു. ഇതിന് മുൻപ് പഞ്ചാബിലെ ബാദൽ കുടുംബം 1.11 കോടി രൂപ വാഗ്ദാനം ചെയ്തെങ്കിലും ഉടമസ്ഥൻ കുതിരയെ വിൽക്കാൻ തയാറായിരുന്നില്ല.

ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരു കുതിരയെ നിലവിൽ ഉള്ളു. കൂടാതെ ലോകത്തിലെ രണ്ട് കുതിരകളുമായി മാത്രമേ ഈ കുതിര ചേരുകയുള്ളു. അതിൽ ഒന്ന് അമേരിക്കയിലും ഒന്ന് കാനഡയിലുമാണ്.

സഖാബ് ഒരു മണിക്കൂറിൽ 42 കിലോമീറ്റർ വേഗതയിൽ നടക്കും. ഒരിക്കലും അവന്റെ നടത്തത്തിൽ റൈഡർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല. കുതിരകളുടെ ചരിത്രത്തിൽ ഇത് അപൂർവ്വമായ ഒന്നാണെന്നാണ് വിലയിരുത്തൽ.

രാജസ്ഥാനിലെ പാലൊറ്റാര ഉത്സവത്തിൽ നിന്ന് 14.5 ലക്ഷം രൂപ വിലയ്ക്കാണ് അഞ്ചു വയസ്സുള്ളപ്പോൾ സഖാബിനെ ഉടമ സിറാജ് പഥാൻ വാങ്ങിയത്. കുതിരയെ വാങ്ങുന്ന മൂന്നമത്തെ വ്യക്തിയാണ് പഥാൻ. ടഫാൻ , പവൻ എന്നിങ്ങനെയായിരുന്നു ഇവന്റെ ആദ്യത്തെ പേരുകൾ. സഖാബിന്റെ അമ്മ പാക്കിസ്ഥാനി-സിന്ധി വംശത്തിലും,പിതാവ് രാജസ്ഥാനി-സുതാർവാലി വംശത്തിലുമാണുള്ളത്.

Top