തിയേറ്ററുകളിൽ ആഘോഷം തീർക്കാൻ സൽമാൻ ചിത്രം രാധെ റിലീസിനൊരുങ്ങുന്നു

നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററുകളിൽ ആഘോഷം തീർക്കാൻ ഒരു സൽമാൻ ഖാൻ ചിത്രം എത്തുന്നു. പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച്, നായകനാവുന്ന രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ് ആണ് തിയറ്റര്‍ റിലീസ് ഉറപ്പിച്ചതായി പ്രഖ്യാപനം വന്നിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്.തീരുമാനം വൈകിയതിന് തിയറ്റര്‍ ഉടമകളോട് ക്ഷമ ചോദിക്കുന്ന സല്‍മാന്‍ ഖാന്‍ സമകാലിക സാഹചത്തില്‍ എടുക്കുന്ന ഒരു വലിയ തീരുമാനമാണിതെന്നും രാധെ തിയറ്റര്‍ റിലീസ് തീരുമാനത്തെ വിലയിരുത്തുന്നു.

തിയറ്റര്‍ ഉടമകള്‍ കടന്നുപോകുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. രാധെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിലൂടെ അവര്‍ക്ക് സഹായമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പകരമായി ഞാന്‍ പ്രതീക്ഷിക്കുക രാധെ കാണാനായി തിയറ്ററിലേക്കെത്തുന്ന പ്രേക്ഷകരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട ശ്രദ്ധയും പ്രതിരോധ നടപടികളുമാണ് എന്നും സൽമാൻ കുറിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ചാര്‍ട്ട് ചെയ്തിരുന്ന ചിത്രം ഈ വര്‍ഷം ഈദിനാണ് തിയറ്ററുകളില്‍ എത്തുക.

Top