സല്‍മാന് ജയില്‍ ശിക്ഷ; കരച്ചിലടക്കാനാവാതെ പൊട്ടികരഞ്ഞ് കുഞ്ഞു ആരാധിക

sallufan

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചതറിഞ്ഞ് കരച്ചിലടക്കാനാവാതെ പൊട്ടി കരയുന്ന കുഞ്ഞു ആരാധികയുടെ വീഡിയോ വൈറലാകുന്നു. ഏപ്രില്‍ 5 നാണ് സല്‍മാന്‍ ഖാനെതിരായ കോടതി വിധി വന്നത്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ അദ്ദേഹം.

സല്‍മാന്‍ ഖാനെ മോചിപ്പിച്ചില്ലെങ്കില്‍ ഇനി ഒന്നും കഴിക്കില്ലെന്നും, സ്‌കൂളില്‍ പോകില്ലെന്നും പറഞ്ഞാണ് അവള്‍ പൊട്ടി കരയുന്നത്. സല്‍മാന്‍ ഖാന്റെ ഫാന്‍ ക്ലബിലെ അംഗമാണ് ഈ കുഞ്ഞു ആരാധിക. അമ്മ പലവട്ടം അവളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിട്ടും ഒന്നും കേള്‍ക്കാന്‍ അവള്‍ തയാറായില്ല. മറ്റു താരങ്ങളെ വെറുതെ വിട്ടില്ലേ, സല്‍മാന്‍ ഇത്ര ചെറിയ തെറ്റു ചെയ്തിട്ടും ഇത്ര വലിയ ശിക്ഷ നല്‍കണമോയെന്നാണ് ആരാധികയുടെ ചോദ്യം.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള കേസില്‍ സല്‍മാന്‍ ഖാന്‍ മാത്രം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സല്‍മാന്‍ ഖാനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ സെയിഫ് അലി ഖാന്‍, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. നാളെ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

Top