റെമോ ഡിസൂസയുടെ ‘ഡാൻസിംഗ് ഡാഡിൽ’ നിന്ന് സൽമാൻ ഖാൻ പിന്മാറി

salman-khan

കൊറിയോഗ്രാഫർ റെമോ ഡിസൂസയുടെ ‘ഡാൻസിംഗ് ഡാഡിൽ’ നിന്ന് സൽമാൻ ഖാൻ പിന്മാറി.

ചിത്രത്തിലെ കഥാപാത്രം തനിക്ക് ചേരില്ലെന്ന തോന്നലാണ് സല്ലുവിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് പ്രവർത്തകർ പറയുന്നത്.

മകളെ സന്തോഷിപ്പിക്കാനായി ഡാൻസ് പഠിക്കേണ്ടി വരുന്ന ഒരു അച്ഛന്റെ കഥയാണ് ഡാൻസിംഗ് ഡാഡ് പറയുന്നത്.

ഇത്തരം വേഷങ്ങൾ വരുൺ ധവാനെ പോലുള്ള യുവതാരങ്ങൾ അവതരിപ്പിക്കുന്നതാകും നല്ലത് എന്നും, തനിക്ക് ഇത്തരം വേഷം ചേരില്ലായെന്നുമാണ് സൽമാന്റെ പക്ഷം.

കബീ‌ർ ഖാൻ സംവിധാനം ചെയ്‌ത ട്യൂബ്‌ലൈറ്റ് ആണ് സൽമാന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.

Top