ബോളിവുഡിലും ‘പുലിമുരുകന്‍’ വേട്ട ; ചിത്രം കാണണമെന്ന മോഹവുമായി സല്‍മാന്‍ ഖാന്‍

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കാണണമെന്ന മോഹവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍.

പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചരണത്തിന് ദുബായിലെത്തിയ സല്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ മലയാളം സിനിമകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു.

100 കോടി ക്ലബിലെത്തിയ പുലിമുരുകന്‍ കാണണമെന്നും ബോഡിഗാര്‍ഡിന് ശേഷം സിദ്ദിഖിനെ കണ്ടിട്ടില്ല അദ്ദേഹത്തെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെത്തിയ താളവട്ടത്തിന്റെയും 2010 ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചിത്രം ബോഡിഗാര്‍ഡിന്റേയും ഹിന്ദി പതിപ്പില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

Top