പാല്‍ പാഴാക്കാതെ പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കൂ; പാലഭിഷേകത്തിനെതിരെ സല്‍മാന്‍ ഖാന്‍

Salman Khan,

മുംബൈ: സിനിമ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തുന്നതില്‍ നിന്ന് ആരാധകരെ വിലക്കി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. സല്ലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ആന്റിം: ദ ഫൈനല്‍ ട്രൂത്തിന്റെ പോസ്റ്ററില്‍ ആരാധകര്‍ പാല്‍ ഒഴിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് താരം അഭ്യര്‍ഥന നടത്തിയത്. പാല്‍ പാഴാക്കുന്നതിന് പകരം ആവശ്യക്കാരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കി സഹായിക്കാനാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

‘പലര്‍ക്കും വെള്ളം വരെ ലഭിക്കുന്നില്ല, നിങ്ങള്‍ പാല്‍ പാഴാക്കുന്നു. നിങ്ങള്‍ക്ക് പാല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പാല്‍ കുടിക്കാന്‍ കിട്ടാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് അത് നല്‍കണമെന്ന് ഞാന്‍ എന്റെ ആരാധകരോട് അഭ്യര്‍ഥിക്കുന്നു’-സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നവംബര്‍ 26നാണ് ആന്റിം റിലീസായത്.

Top