കാല്‍ലക്ഷം സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായമെത്തിക്കാന്‍ സല്‍മാന്‍ഖാന്‍

Salman Khan,

മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവാഗ്ദാനവുമായിബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍.സാങ്കേതിക പ്രവര്‍ത്തകര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ജൂനിയര്‍ആര്‍ട്ടിസ്റ്റുകള്‍, സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍, ലൈറ്റ്‌ബോയിമാര്‍ തുടങ്ങി ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന 25,000 പേര്‍ക്ക് സല്‍മാന്‍ ധനസഹായം നല്‍കും. ആദ്യഗഡുവായി 1,500 രൂപ വീതമാണ് നല്‍കുകയെന്ന് ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ഇന്ത്യന്‍ സിനി എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്റ് ബി.എന്‍. തിവാരി അറിയിച്ചു.

അതേസമയം, സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നഅര്‍ഹരായ 35,000 മുതിര്‍ന്ന പൗരന്മാര്‍ക്ക് 5000 രൂപവീതം നല്‍കാന്‍ യഷ്‌രാജ് ഫിലിംസുമായി തത്വത്തില്‍ ധാരണയായതായിഎഫ്.ഡബ്ല്യു.ഐ.സി.ഇ അറിയിച്ചു.നാലുപേരടങ്ങുന്ന കുടുംബത്തിനുള്ള പ്രതിമാസ റേഷന്‍ വിതരണം ചെയ്യാമെന്നും യഷ്‌രാജ് ഫിലിംസ് സമ്മതിച്ചിട്ടുണ്ട്.

 

Top