26 കൊല്ലത്തിലേറെയായി താന്‍ പുറത്തുനിന്ന് അത്താഴം കഴിച്ചിട്ടെന്ന് സല്‍മാന്‍ ഖാന്‍

താരപ്രഭയുടെ ലോകമാണ് ബോളിവുഡ്. പല താരങ്ങളും കണ്ണഞ്ചിക്കുന്ന പൊലിമയുള്ള പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലുമെല്ലാം പങ്കെടുക്കുന്നവരുമാണ്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. 26 കൊല്ലത്തിലേറെയായി താന്‍ പുറത്തുനിന്ന് അത്താഴം കഴിച്ചിട്ടെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

”വീട്, ഷൂട്ട്, ഹോട്ടല്‍, എയര്‍പോര്‍ട്ട്, ലൊക്കേഷന്‍, വീട്ടിലേക്ക്, പിന്നെ ജിമ്മിലേക്കുമാണ് എന്റെ യാത്രകള്‍. അത്രയേയുള്ളൂ. എന്റെ കുടുംബത്തേക്കാള്‍ കൂടുതല്‍ സമയം ഞാന്‍ എന്റെ സ്റ്റാഫിനൊപ്പം ചെലവഴിക്കുന്നു. അടുത്തകാലത്ത് പുറത്തുപോയത് അമ്മയേയും കൂട്ടി ഒരു ചായ കുടിക്കാനോ മറ്റോ ആണെന്നാണ് ഓര്‍മ. അത്രമാത്രം.” സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.ടൈഗര്‍ 3-യാണ് സല്‍മാന്‍ ഖാന്‍ നായകനായെത്തിയ പുതിയ ചിത്രം. കത്രീന കൈഫ്, ഇമ്രാന്‍ ഹാഷ്മി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. 2012-ല്‍ പുറത്തിറങ്ങിയ ഏക്ഥാ ടൈഗര്‍, 2017-ലിറങ്ങിയ ടൈഗര്‍ സിന്ദാ ഹേ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയാണ് യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ ഉള്‍പ്പെട്ട ടൈഗര്‍ 3.

25, 26 വര്‍ഷമായി, അല്ലെങ്കില്‍ അതിലേറെ കാലമായി വീട്ടില്‍നിന്ന് പുറത്തുപോയി അത്താഴവിരുന്ന് കഴിച്ചിട്ടില്ലെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. സിനിമാ ഷൂട്ടിങ്ങുകള്‍ക്കുവേണ്ടി മാത്രമാണ് വീടുവിട്ട് യാത്രചെയ്യാറുള്ളത്. വീട്ടുമുറ്റത്തിരിക്കുന്നതോ ഫാമിലേക്ക് പോകുന്നതോ മാത്രമാണ് ഔട്ടിങ് എന്ന രീതിയില്‍ ആകെ ചെയ്യാറുള്ളതെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

 

Top