റേസ് 3 ; സൂരജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സല്‍മാന്‍ ഖാന്‍

salman-khan

റേസ്3 യിലെ സഹ താരമായ സൂരജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് സല്‍മാന്‍ ഖാന്‍. സഹ താരങ്ങളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഡെയ്‌സി ഷാ, ബോബി ഡിയോള്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടതിന് ശേഷമാണ് സൂരജിന്റെ ലുക്ക് പുറത്ത് എത്തിയിരിക്കുന്നത്.

Suraj: the angry young man . #Race3 #Race3ThisEid @saqibsaleem @skfilmsofficial @Tips

A post shared by Salman Khan (@beingsalmankhan) on

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. പ്രതികാര ഭാവത്തോടെ തോക്ക് ചൂണ്ടി നില്‍ക്കുന്ന പോസ്റ്ററാണ് പുറത്ത് എത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ നായകനാകുന്ന റേസ് 3 സംവിധാനം ചെയ്യുന്നത് റെമോ ഡിസൂസയാണ്. സല്‍മാന്‍ ഖാനും രമേഷ് എസ് തറാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top