സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3യുടെ ട്രൈയ്‌ലര്‍ പുറത്തിറങ്ങി ; ദീപാവലി റിലീസായ് ചിത്രം തീയേറ്ററുകളില്‍

കാത്തിരിപ്പിനൊടുവില്‍ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3 യുടെ ട്രയ്‌ലര്‍ റിലീസായ്. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ പുറത്തെത്തുന്ന ചിത്രം മനീഷ് ശര്‍മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ദീപാവലി റിലീസായാണ് തിയേറ്ററില്‍ എത്തുന്നത്. സല്‍മാന്‍ ഖാന്റേയും കത്രീന കൈഫിന്റേയും ഫൈറ്റ് രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. കൂടാതെ നടന്‍ ഇമ്രാന്‍ ഹാഷ്മിയുടെ വില്ലന്‍ വേഷവും ചര്‍ച്ചയായിട്ടുണ്ട്. രേവതിയേയും ട്രെയിലറില്‍ കാണാം. നവംബര്‍ 20നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

അവിനാശ് സിങ് ടൈഗര്‍ റാത്തോര്‍ എന്ന റോ ഏജന്റായാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത് . ടൈഗര്‍ സിന്ദാ ഹേ, വാര്‍, പത്താന്‍ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൈഗറിന്റെ മകനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നാണ് സിനിമ തുടങ്ങുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഷാറൂഖ് ഖാന്‍ പത്താനായി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. അശുതോഷ് റാണ, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റുതാരങ്ങള്‍.

Top