സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ 3 ഒടിടിയിലേക്ക്

ല്‍മാന്‍ ഖാന്‍ ചിത്രമായ ടൈഗറിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. സല്‍മാന്റെ ടൈഗര്‍ 3 484.17 കോടി രൂപയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 31 ദിവസങ്ങള്‍ കൊണ്ട് നേടിയത്. ടൈഗര്‍ 3 ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡിസംബര്‍ 31ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

മനീഷ് ശര്‍മയുടെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രത്തില്‍ നായികയായി എത്തിയത് കത്രീന കെയ്ഫായിരുന്നു. ആക്ഷന്‍ ചിത്രമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 മികച്ച ഒന്നാണെന്ന് തുടക്കത്തിലേ അഭിപ്രായം ലഭിച്ചത് ബോക്‌സ് ഓഫീസിലെ കുതിപ്പിന് സഹായകരമായി. ഇതുവരെ ഇന്ത്യയില്‍ മാത്രം 354.05 കോടി രൂപ നേടാനും ടൈഗര്‍ 3ക്ക് സാധിച്ചു.

Top