സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ഭാരതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

കത്രീന കൈഫ്, ദിഷ പാറ്റാനി, തബു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍ സല്‍മാന്‍ഖാന്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വിശാല്‍ ശേഖര്‍ ടീം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സല്‍മാന്‍ ഖാന്‍ ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top