പഞ്ചാബി പൊലീസ് വേഷത്തില്‍ സല്‍മാന്‍ ഖാന്‍; ‘അന്തിം’ ട്രെയിലര്‍ പുറത്തിറങ്ങി

ല്‍മാന്‍ ഖാന്‍ നായകനാവുന്ന ‘അന്തിം: ദി ഫൈനല്‍ ട്രൂത്ത്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

മഹേഷ് മഞ്ജറേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്റെ സഹോദരയുടെ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ്.

ട്രെയിലറിലും ഇരുവരും തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്. ഒരു പഞ്ചാബി പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്.

സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഗ്യ ജയ്‌സ്വാള്‍, ജിഷു സെന്‍ഗുപ്ത, നികിതിന്‍ ധീര്‍ തുടങ്ങിയവര്‍ക്കൊപ്പം അതിഥിതാരമായി വരുണ്‍ ധവാനും എത്തുന്നു. ചിത്രം നവംബര്‍ 26-ന് തിയറ്ററുകളിലെത്തും.

 

 

Top