വൈറലായി സൽമാൻ ഖാൻ കത്രീന കൈഫ് വിവാഹ വീഡിയോ ;സത്യം ഇതാണ്

ൽമാൻ ഖാന്റെയും കത്രീന കെയ്ഫിന്റെയും വിവാഹവിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിലായിരുന്നു ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ ഇരുവരും ഒന്നിച്ചഭിനയിച്ച പുതിയ ചിത്രം ഭാരതിന്റെ ചിത്രീകരണത്തിനിടെ കോസ്റ്റ്യൂം ഡിസൈനറായ ആഷ്ലി റെബെല്ലോ പകർത്തിയ വിഡിയോ ആണ് തെറ്റായ രീതിയിൽ പ്രചരിച്ചത്.


ആഷ്ലി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വിഡിയോ ചിലർ യുട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ തെറ്റായ തലക്കെട്ടോടെ വീണ്ടും അപ്ലോഡ് ചെയ്യുകയായിരുന്നു.

ജൂൺ 5ന് റിലീസ് ചെയ്ത ചിത്രത്തിൽ അഞ്ച് വ്യത്യസ്ത ലുക്കിലാണ് സൽമാൻ ഖാൻ എത്തിയത്. 2014ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചിത്രം ‘ഛറല ഠീ ങ്യ എമവേലൃ’ ന്റെ റീമേക്കാണ് ചിത്രം.ചിത്രത്തിൽ കത്രീന കൈഫിനെ കൂടാതെ ദിഷ പാറ്റാനി, തബു എന്നിവരാണ് മറ്റ് നായികമാർ .

Top