ബോളിവുഡിലേക്ക് വീണ്ടുമൊരു പുതുമുഖ താരത്തെ അവതരിപ്പിച്ച് സല്‍മാന്‍ ഖാന്‍

salman

ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വീണ്ടുമൊരു പുതുമുഖ താരത്തെ ബോളിവുഡില്‍ അവതരിപ്പിക്കുന്നു, സഹീര്‍ ഇക്ബാല്‍. കശ്മീരിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു പ്രണയചിത്രത്തിലാണ് പുതുമുഖമായ സഹീര്‍ ഇഖ്ബാലിനെ സല്‍മാന്‍ അവതരിപ്പിക്കുന്നത്.

sahir

sahir

ഫില്‍മിസ്ഥാന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ നിതിന്‍ കക്കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പേര് ഇട്ടിട്ടില്ല. സല്‍മാന്‍ ഖാന്‍ ഫിലിംസ്, മുരദ് ഖേതാനി, അശ്വിന്‍ വര്‍ദെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇന്ത്യന്‍ ചലച്ചിത്ര നിരൂപകനായ തരണ്‍ ആദര്‍ശ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിവരം പുറത്ത് വിട്ടത്.
സിനിമയുടെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും.

Top