സല്‍മാന്‍ ഖാന്‍ ചിത്രം ‘കിസീ കാ ഭായ് കിസീ കി ജാനി’ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ല്‍മാന്‍ ഖാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം കിസീ കാ ഭായ് കിസീ കി ജാനിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ട് മാസത്തിനിപ്പുറമാണ് ഒടിടിയില്‍ എത്തുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ ജൂണ്‍ 23 നാണ് ചിത്രം എത്തുക. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫര്‍ഹാദ് സാംജിയാണ്. പൂജ ഹെഗ്ഡെയാണ് നായിക.

സല്‍മാന്‍ ഖാന്റെ മുന്‍കാല വിജയങ്ങളുടെ പ്രതാപം ഇല്ലെങ്കിലും ചിത്രം ഭേദപ്പെട്ട ബോക്സ് ഓഫീസ് കളക്ഷന്‍ നേടി. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയോളമാണ് ചിത്രം നേടിയ ഗ്രോസ്. 125 കോടി ബജറ്റില്‍ എത്തിയ ചിത്രമാണിത്. അജിത്ത് കുമാറിനെ നായകനാക്കി ശിവ ഒരുക്കി, 2014 ല്‍ പുറത്തെത്തിയ വീരത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ഫര്‍ഹാദ് സാംജി, സ്പര്‍ശ് ഖേതര്‍പാല്‍, തഷ ഭംബ്ര എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം ഏപ്രില്‍ 21 ന് റിലീസ് ചെയ്യപ്പെട്ടത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. വെങ്കടേഷ്, ഭൂമിക ചൗള, ജഗപതി ബാബു, രാഘവ് ജുയല്‍, ജാസി ഗില്‍, സിദ്ധാര്‍ഥ് നിഗം, ഷെഹ്നാസ് ഗില്‍, പാലക് തിവാരി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

Top