1.55 കോടിയുടെ ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ച് സല്‍മാന്‍ ഖാന്‍; സന്തോഷം പങ്കുവച്ച് കിച്ച

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ കിച്ച സുധീപിന് ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി പെര്‍ഫോമന്‍സ് എം5 കാര്‍ സമ്മാനം നല്‍കി. സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം ദബാങ് മൂന്നില്‍ താരത്തിന്റെ വില്ലനായാണ് കിച്ച സുധീപ് അഭിനയിച്ചത്.

കിച്ച സുധീപ് തന്നെയാണ് സമ്മാനം ലഭിച്ച വിവരം ആരാധകരെ അറിയിച്ചത്. സല്‍മാന്‍ ഖാന്‍ തന്റെ വീട്ടിലെത്തിയാണ് കാര്‍ സമ്മാനിച്ചതെന്നും അപ്രതീക്ഷതമായി ലഭിച്ച സമ്മാനത്തിനും തന്റെ വീട്ടിലേയ്ക്ക് വന്നതിനും നന്ദിയും കിച്ച സുധീപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു.

1.55 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.3 സെക്കന്റുകള്‍ മാത്രം മതി.

Top