കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസ് ; സല്‍മാന്‍ ഖാന് ജാമ്യം

Salman Khan,

ജോധ്പൂര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ ബോണ്ടിലാണ് ജാമ്യം. അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് സല്‍മാനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

1998 ഒക്ടോബറില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസില്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചിരുന്നു. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം 6 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് സല്‍മാന്‍ ഖാനെതിരെ ചുമത്തിയിരുന്നത്‌. 1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടന്ന സംഭവത്തില്‍ താരം ശിക്ഷക്കപ്പെടുന്നത് 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ്. കഴിഞ്ഞ സെപ്തംബര്‍ 13-നാണ് കേസില്‍ വാദം തുടങ്ങിയത്. നേരത്തെ, ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. ഹംസാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്നത്.

Top