സൽമാൻ ഖാൻ ചിത്രം ‘ടൈഗർ 3’; 2023 ലെ ദീപാവലിക്ക് തിയറ്ററുകളിലെത്തും

സൽമാന്റെ ഖാന്റെ ‘ടൈഗർ’ സീരീസിലെ മൂന്നാം ചിത്രമായ ‘ടൈഗർ 3’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ദീപാവലി റിലീസായാണ് ചിത്രം എത്തുക. സൽമാൻ ഖാൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ടൈഗർ 3’ ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ട് ബോയ്കോട്ട് ക്യാംപെയിനുകൾ നടന്നിരുന്നു.

2018 ലെ മുംബൈ ഭീകരാക്രമണത്തിൽ സർക്കാരിനെ വിമർശിക്കുന്ന സൽമാന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ടൈഗറിന് നേരെയുള്ള ബോയ്കോട്ട് ആഹ്വാനം വന്നത്. ഷാരൂഖ് ഖാൻ ചിത്രം ‘ജാവനൊ’പ്പം’ ടൈ​ഗർ 3′ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത് യുക്രൈനിലാണ്.

ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമയിൽ കത്രിന കൈഫ് ആണ് നായിക. ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്ന ഷാരുഖ് ഖാനെ ഒഴിവാക്കണമെന്നും മുൻപ് സൽമാൻ ആരാധകർ പറഞ്ഞിരുന്നു. ‘ലാൽ സിംഗ് ഛദ്ദ’ വേണ്ടവിധം സ്വീകരിക്കപ്പെടാഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. ആമീർ ചിത്രത്തിൽ അദ്ദേഹത്തിന് അതിഥി വേഷമായിരുന്നു.

 

 

Top