സല്‍മാന്റെ ഇഷ്ട്ട ഭക്ഷണം അമ്മ ഉണ്ടാക്കുന്ന ബിരിയാണിയും രാജ്മാ ചാവലും

ബോളിവുഡില്‍ ഏവരുടെയും ഇഷ്ട താരമാണ് സല്‍മാന്‍ ഖാന്‍. ഇപ്പോള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത് താരത്തിന്റെ ഇഷ്ട ഭക്ഷണം എന്താണെന്നാണ്. അമ്മ ഉണ്ടാക്കുന്ന ബിരിയാണിയും രാജ്മാ ചാവലും പരിപ്പുകറിയുമൊക്കെയാണ് ഏറെ പ്രിയം.

ഭക്ഷണത്തിന്റെ കാര്യത്തില്‍ നോ പറയാന്‍ മടിക്കുന്ന ഒരാള്‍ കൂടിയാണ് സല്‍മാന്‍. അമ്മ ഉണ്ടാക്കുന്ന ബിരിയാണിയും രാജ്മാ ചാവലും പരിപ്പുകറിയും മാത്രമല്ല ചിക്കന്‍ വിഭവങ്ങളും കബാബും ചോറും മട്ടണും സാലഡും മധുരമുള്ള വിഭവങ്ങളും മാങ്ങാ അച്ചാറുമൊക്കെ താരത്തിന് ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ്.

ഇന്ത്യയില്‍ ആണെങ്കില്‍ ചെറിയ റെസ്റ്റ്റന്റുകളിലെ രുചികരമായ വിഭവങ്ങള്‍ പരീക്ഷിക്കാനാണ് താരത്തിന് ഇഷ്ടം. എന്നാല്‍ വിദേശത്താണെങ്കില്‍ കൂടുതല്‍ തിരഞ്ഞെടുക്കാറുള്ളത് ഇറ്റാലിയന്‍ വിഭവങ്ങളാണ്.

Top