Salman Khan courting controversy is not a new thing: Katrina Kaif

മുംബയ്: വിവാദങ്ങള്‍ സല്‍മാന് പുതിയ കാര്യമല്ലെന്ന് താരത്തിന്റെ മുന്‍ കാമുകിയും ബോളിവുഡ് താരവുമായ കത്രീന കെയ്ഫ്. സല്‍മാനെ ഇന്ത്യന്‍ ഒളിബിക്ക് ഗുഡ്വില്‍ അംബാസിഡറായി തിരഞ്ഞെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കത്രീന.

എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ കത്രീന തയ്യാറായില്ല.സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് ഒപ്പം അഭിനയിക്കുന്ന ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്റെ അവസാന ദിവസ പരിപാടിയില്‍ മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു താരം. 1998ലെ കൃഷ്ണ മൃഗവേട്ട തുടങ്ങി 2002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസുള്‍പ്പെടെ സല്‍മാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഏറെയാണ്.

മുന്‍ കായികതാരം മില്‍ഖ സിംഗ് ഉള്‍പ്പെടെ നിരവധി പേര്‍ സല്‍മാനെ വരുന്ന ഒളിബിക്സിന്റെ അംബാസിഡറായി നിയമിച്ചതിന് എതിരെ രംഗത്തുവന്നിരുന്നു. കായിക മത്സരങ്ങളില്‍ പ്രത്യേകിച്ച് ഒളിബിക്സ് മത്സരങ്ങളില്‍ ബോളിവുഡ് താരങ്ങളുടെ ആവശ്യമില്ലായെന്ന് സിംഗ് പറഞ്ഞിരുന്നു.

എന്നാല്‍ സല്‍മാന്‍ മത്സരയിനങ്ങളില്‍ പങ്കെടുത്തിട്ടില്ലെങ്കിലും മികച്ച നീന്തല്‍ക്കാരനും സൈക്ലിസ്റ്റും, വെയ്റ്റ് ലിഫ്റ്ററുമാണ്. ഞങ്ങളെ പോലുള്ളവര്‍ കായികം ഇഷ്ടപ്പെടുന്നതാണ് കായികതാരങ്ങളുടെ പ്രകടനത്തിന് കാരണമെന്നും ഇന്നലെ സല്‍മാന്റെ പിതാവ് സലീം ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.

Top