കൃഷ്ണമൃഗവേട്ട; ജാമ്യത്തിലിറങ്ങിയ സല്‍മാന്‍ ഖാന്‍ കോടതിയില്‍ ഹാജരാകും

salman-khan

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നടന്‍ സല്‍മാന്‍ ഖാന്‍ തിങ്കളാഴ്ച ജോധ്പുര്‍ കോടതിയില്‍ ഹാജരാകും. കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം സല്‍മാന്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഈ മാസം ഏഴിനു കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥകളോടെയാണ് കേസില്‍ സല്‍മാന് ജാമ്യം അനുവദിച്ചിരുന്നത്.

1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഹം സാത്ത് സാത്ത് ഹേ സിനിമ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Top