സല്‍മാന്‍ ഖാനും, പ്രഭുദേവയും ദബാംഗ് 3 യ്ക്കായി വീണ്ടും ഒന്നിക്കുന്നു

ല്‍മാന്‍ ഖാന്‍ നായകനാകുന്ന ദബാംഗ് 3 സംവിധാനം ചെയ്യുന്നത് പ്രഭുദേവ.

സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

2009ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രം വാണ്ടഡ് സംവിധാനം ചെയ്തത് പ്രഭുദേവയാണ്. ഇത് ഹിറ്റില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.

ദബാംഗിന്റെ ആദ്യ രണ്ട് ഭാഗങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.

ദബാംഗ് 2 സംവിധാനം ചെയ്ത അര്‍ബാസ് ഖാന്‍ തന്നെ മൂന്നാം ഭാഗവുമൊരുക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്.

എന്നാല്‍ മറ്റ് പ്രോജക്ടുകളുടെ തിരക്കിലായതിനാല്‍ ചിത്രത്തിന്റെ സംവിധാന ചുമതല പ്രഭുദേവയെ ഏല്പിക്കുകയായിരുന്നുവെന്നും, കഴിഞ്ഞ ആഴ്ച പ്രഭുദേവയുമായി കൂടിക്കാഴ്ച നടത്തിയെന്നും അര്‍ബാസ് പറഞ്ഞു.

Top