സല്‍മാന്‍-കത്രീന വീണ്ടും ഒരുമിക്കുമോ..? ആരാധകരെ സംശയത്തല്‍ കുരുക്കി സല്ലു

Sallu

ക്രോണിക് ബാച്ചിലറായ സല്ലുവിന്റെ ജീവിതത്തിലേക്ക് വീണ്ടും കത്രീന വരുമോ….ആരാധകര്‍ സംശയത്തിലാണ്. ഒരിക്കല്‍ ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു ഇവര്‍. പിന്നീട് തെറ്റി പിരിഞ്ഞ് കത്രീന രണ്‍ബീറിനൊപ്പം പോയിരുന്നു എന്നാല്‍ ആ പ്രണയത്തിന് വളരെ ചെറിയ ആയൂസ് മാത്രമെ ഉണ്ടായിരുന്നുള്ളു.

ടൈഗര്‍ സിന്താ ഹെ എന്ന ചിത്രത്തിലൂടെ കത്രീന-സല്‍മാന്‍ പ്രണയ ജോഡികളായി വീണ്ടും ഒരുമിച്ചു. ഇത് നല്ലൊരു സൗഹൃദത്തിലേക്ക് വഴിമാറി. എന്നാല്‍ സല്‍മാനുമായി കത്രീന വീണ്ടും അടുക്കുന്നതാണ് പിന്നീട് ആരാധകര്‍ കണ്ടത്. ക്രോണിക് ബാച്ചിലറായി വിലസുന്ന സല്ലുവും കത്രീനയും വീണ്ടും ഒന്നിക്കുമോയെന്നാണ് സിനിമാലോകവും ആരാധകരും ഉറ്റു നോക്കുകയാണ്.

പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ബോളീവുഡിന് പുത്തരിയല്ല. ഒരിക്കല്‍ പ്രണയ ജോഡികളായിരുന്നവര്‍ പിന്നീട് സുഹൃത്തുക്കളാകുന്നതും ചില സൗഹൃദങ്ങള്‍ പ്രണയത്തിന് വഴിമാറുന്നതും സിനിമാലോകത്ത് എല്ലാകാലത്തും കാണുന്നതാണ്.

കഴിഞ്ഞ ദിവസം സല്‍മാന്‍ സൊനാക്ഷി സിന്‍ഹ, കത്രീന കൈഫ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മുന്‍നിര താരങ്ങളെല്ലാം തന്നെ നേരത്തെ വാര്‍ത്താസമ്മേളനത്തിന് എത്തിയെങ്കിലും കത്രീന മാത്രം എത്തിയില്ല. വൈകിയാണ് കത്രീന എത്തിയത്. കത്രീന എത്തിയ ഉടന്‍ തന്നെ താരത്തെ വാര്‍ത്താസമ്മേളന വേദിയിലേക്ക് ക്ഷണിച്ചു.

ഇതു കേട്ട സല്‍മാന്‍ ഖാന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് കത്രീനയെ ആനയിച്ചു. വൈകി വന്ന കത്രീനയെ കളിയാക്കാനാണ് സല്ലു ഇങ്ങനെ ചെയ്തത്. ഇതു കണ്ട് മറ്റു താരങ്ങള്‍ ചിരിക്കുന്നുണ്ടായിരുന്നു. അതേസമയം, വാര്‍ത്താ സമ്മേളനത്തിനിടെ സല്‍മാന്‍ തന്റെ ചായ കത്രീനയ്ക്ക് നല്‍കുന്നതും വീണ്ടും സല്‍മാന്‍ അതെടുത്ത് കുടിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സല്‍മാനും കത്രീനയും വീണ്ടും ഒന്നിക്കുമോ എന്നാണ് ഈ വീഡിയോ കണ്ട ആരാധകരുടെ ചോദ്യം.

Top