വൈറലായി ശ്യാമിലിയുടേയും ശാലിനിയുടേയും പുതിയ ചിത്രങ്ങള്‍

ബേബി ശാലിനിയും ബേബി ശ്യാമിലിയും ബാലതാരങ്ങളായാണ് സിനിമാ ലോകത്തേക്കെത്തുന്നത്. പ്രേക്ഷക മനസ്സില്‍ വലിയ ഒരിടം നേടിയ താരങ്ങളാണ് രണ്ടു പേരും. മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ബാലതാരങ്ങള്‍ നായികയായെത്തിയപ്പോള്‍ ആരാധകര്‍ അതാഘോഷമാക്കി മാറ്റിയിരുന്നു. മാമാട്ടിക്കുട്ടിയും മാളൂട്ടിയുമൊക്കെയായി ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് ശാലിനിയും ശ്യാമിലിയും. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇത്തരത്തില്‍ ഇവര്‍ പങ്ക് വെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ശാലിനിയായിരുന്നു ആദ്യം നായികയായത്. തമിഴ് നടന്‍ അജിത്തുമായി പ്രണയത്തിലായിരുന്നു ശാലിനി ഹിറ്റ് ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്‌റെ വിവാഹം. വിവാഹിത ആയതും സിനിമ അഭിനയത്തില്‍ നിന്നും വിട്ട് നിന്നതും.

കുടുംബ ജീവിതത്തിന്റെ തിരക്കുകളിലാണ് താരമിപ്പോള്‍. അജിത്തിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ അടുത്തിടെ വൈറലായി മാറിയിരുന്നു. ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശ്യാമിലി നായികയായി അരങ്ങേറിയത്. കുഞ്ചാക്കോ ബോബനൊപ്പം വള്ളീം തെറ്റി പുള്ളിയും തെറ്റിയില്‍ നായികയായത് ശ്യാമിലിയായിരുന്നു. എന്നാല്‍ ബാലതാരമായി എത്തിയപ്പോള്‍ ശോഭിച്ചത് പോലെ ശോഭിക്കാന്‍ നായികയായെത്തിയപ്പോള്‍ ശ്യാമിലിക്ക് കഴിഞ്ഞില്ല.

 

Top