സലിം കുമാറിന്റെ കറുത്ത ജൂതനിലെ 2 ഡി വീഡിയോ എത്തി

ലിം കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കറുത്ത് ജൂതന്റെ 2 ഡി വീഡിയോ എത്തി.

ലാഫിങ് ബുദ്ധയുടെ ബാനറില്‍ സലിം കുമാറും മാധവന്‍ ചെട്ടിക്കലും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന കറുത്ത ജൂതന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേക്ക് കുടിയേറി പാര്‍ത്ത ഒരു വിഭാഗം ജൂതരുടെ ജീവിതമാണ് പറയുന്നത്.

ആരോണ്‍ ഇല്യാഹു എന്ന കഥാപാത്രമായാണ് സലിംകുമാര്‍ എത്തുന്നത്. രമേശ് പിഷാരടി, സുബീഷ് സുധി, ശിവജി ഗുരുവായൂര്‍, ഉഷ എന്നിവര്‍ക്കൊപ്പം ടി.എന്‍.പ്രതാപന്‍ എംഎല്‍എയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ലാല്‍ജോസിന്റെ ഉടമസ്ഥതയിലുള്ള എല്‍.ജെ ഫിലിംസ് ചിത്രം 18ന് തിയേറ്ററുകളിലെത്തും.

Top