salim kumar statement

salim kumar

പയ്യന്നൂര്‍: കോഴിക്കോട് നടന്ന മോഹനം എന്ന താരനിശക്ക് വേണ്ടി ടി.എ റസാഖിന്റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്ന ആരോപണങ്ങള്‍ക്കെതിരെ നടന്‍ സലീം കുമാര്‍ രംഗത്ത്.

മൃതദേഹം വൈകിപ്പിച്ച സംഭവത്തില്‍ കോഴിക്കോട്ടെ സിനിമ പ്രവര്‍ത്തകരെയോ കലാകാരന്മാരെയോ താരനിശയുടെ സംഘാടകരേയോ കുറ്റപ്പെടുത്തരുതെന്ന് സലീം കുമാര്‍ പറഞ്ഞു.

ടിഎ റസാഖ് അടക്കമുള്ള അവശ കലാകാരന്മാരെ സഹായിക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും ഇതിനെ പോസിറ്റീവായി കാണണമെന്നും പരിപാടിയുടെ സംഘാടകരോട് നന്ദി പറയുകയുമാണ് ചെയ്യേണ്ടതെന്നും സലീം കുമാര്‍ പറഞ്ഞു.

ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവെച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് സംവിധായകന്‍ അലി അക്ബര്‍ ആരോപിച്ചിരുന്നു.

അതേസമയം ,ടിഎ റസാഖിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിന് കലാകേരളം ഒരു തരത്തിലും മാപ്പര്‍ഹിക്കുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു.

Top