നടന്‍മാര്‍ നടിമാരായപ്പോള്‍; വൈറലായി ഒരു ഫെയ്‌സ്ആപ്പ് ഭാവന

ലയാള സിനിമയിലെ നടന്‍മാര്‍ സ്ത്രീകളായാലോ? ഇപ്പോഴിതാ നടന്‍ സലിം കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. മലയാള സിനിമയിലെ നടന്മാരുടെ ചിത്രം ഫെയ്‌സ്ആപ്പ് ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രങ്ങളാക്കി മാറ്റിയതാണ് ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥിരാജ്, ദുല്‍ഖര്‍, ഫഹദ്, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍,നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍,സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം, ജോജു ജോര്‍ജ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളാണ് ഫെയ്‌സ്ആപ്പ് ഉപയോഗിച്ച് സ്ത്രീകളാക്കി മാറ്റിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ ബോറഡി മാറ്റാന്‍ സലിം കുമാര്‍ തന്നെയാണോ ഇത് ചെയ്തത് അതോ മറ്റാരെങ്കിലും പങ്കുവച്ചതാണോ എന്ന് വ്യക്തമല്ല. അതേസമയം, നിരവധി പേരാണ് സുന്ദരികളായി മാറിയ സൂപ്പര്‍ താരങ്ങളുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Top