Salim kumar come back to AMMA says Innocent

തൃശ്ശൂര്‍: സലിംകുമാര്‍ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചുവരണമെന്ന് ഇന്നസെന്റ്. ഈ രാജി സ്വീകരിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറയുന്നു. താരങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തിപരമാണെന്നും എല്ലാ താരങ്ങളും അമ്മയ്ക്ക് ഒപ്പം ഉറച്ചുനില്‍ക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.

പത്തനാപുരത്ത് മൂന്ന് താരങ്ങള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ഗണേഷ്‌കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണം നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു സലിംകുമാറിന്റെ രാജി. അമ്മ സംഘടനയ്ക്ക് എല്ലാ മക്കളും ഒരു പോലെയാണെന്നും താരമത്സരമുള്ള മണ്ഡലത്തില്‍ പ്രചരണം നടത്തരുതെന്ന് അമ്മയുടെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും സലിംകുമാര്‍ രാജിയുടെ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിര്‍ദ്ദേശം താരങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സലിംകുമാര്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് രാജിക്കത്ത് അയച്ചത്.

Top