സെയിൽസ്, സർവ്വീസ് ശൃഖംലകൾ വിപുലീകരിക്കാനൊരുങ്ങി കിയ

പുത്തൻ ലോഗോ പുറത്തിറക്കിയതിന് പിന്നാലെ കിയ ഇന്ത്യയിൽ സെയിൽസ്, സർവ്വീസ് ശൃഖംലകൾ കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രാൻഡ് നിലവിലെ 300 -ൽ നിന്നും ടച്ച് പോയിന്റുകളുടെ എണ്ണം 2021-ൽ 350 -ആയി വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. ഇത്തരത്തിൽ  ഇന്ത്യയിൽ കൂടുതൽ നഗരങ്ങളിൽ പ്രവേശിക്കുന്നതിലൂടെ തങ്ങളുടെ സാനിധ്യം കൂടുതൽ മെച്ചപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.

നിലവിലുള്ള 160 നഗരങ്ങളിൽ നിന്ന് 200 നഗരങ്ങളിലേക്ക് കിയ ബാനർ വീപുലീകരിക്കും. ഇന്ത്യൻ വിപണിയിൽ കിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.2019 -ൽ ഇന്ത്യൻ തീരത്ത് എത്തിയതിനുശേഷം ഇതിനകം 2,50,000 യൂണിറ്റ് വാഹനങ്ങൾ ബ്രാൻഡിന് വിറ്റഴിക്കാൻ കഴിഞ്ഞു. 2020, മുഴുവൻ വാഹന വ്യവസായത്തിനും അസാധാരണമായ ഒരു വർഷമാണെങ്കിലും, സെൽറ്റോസ്, സോനെറ്റ് എന്നിവയുടെ മികച്ച വിൽപ്പനയിലൂടെ കമ്പനി ഇന്ത്യയിൽ മുന്നേറ്റം നടത്തി.

Top