എംഐ 11 അള്‍ട്രയുടെ വില്‍പ്പന ഇന്ന് ആരംഭിക്കും

വോമിയുടെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ എംഐ 11 അള്‍ട്രയുടെ വില്‍പ്പന ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് എംഐ വെബ്സൈറ്റ്, ആമസോണ്‍ എന്നിവ വഴിയാണ് ഓപ്പണ്‍ സെയില്‍ നടക്കുന്നത്. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഏപ്രിലിലാണ് ലോഞ്ച് ചെയ്തത്. അതിനുശേഷം രണ്ട് തവണ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്.

ഈ ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡല്‍ മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന് 69,999 രൂപയാണ് വില. സെറാമിക് ബ്ലാക്ക്, സെറാമിക് വൈറ്റ് കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. എസ്ഐഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എംഐ 11 അള്‍ട്ര സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ആളുകള്‍ക്ക് 5,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് എംഐ വെബ്സൈറ്റിലും ആമസോണ്‍ ലിസ്റ്റിങിലും പറയുന്നത്.

എംഐ 11 അള്‍ട്ര സ്മാര്‍ട്ട്‌ഫോണില്‍ 6.81 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി+ (1,440×3,200 പിക്സല്‍) ഇ4 അമോലെഡ് ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് എന്നിവയും ഉണ്ട്. ഡിവൈസിന്റെ പിന്‍ഭാഗത്ത് 1.1 ഇഞ്ച് (126×294 പിക്സല്‍) സെക്കന്‍ഡറി ഡിസ്പ്ലേയും നല്‍കിയിട്ടുണ്ട്. വളരെ ആകര്‍ഷകമായ ഡിവൈസിനാണ് ഇത് നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണിന്റെ പിന്നില്‍ സെക്കന്ററി ഡിസ്‌പ്ലേയ്ക്ക് അടുത്തായി 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 48 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പും ഷവോമി നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്കായി ഹോള്‍-പഞ്ച് കട്ട ഔട്ടില്‍ 20 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 12 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള എംഐ 11 അള്‍ട്ര സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത.്

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 എസ്ഒസിയാണ്. 5ജി, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.2, ജിപിഎസ്, എജിപിഎസ്, നാവിക് സപ്പോര്‍ട്ട്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് ഡിവൈസില്‍ ഉള്ള കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 67W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ്, 10W റിവേഴ്സ് വയര്‍ലെസ് ചാര്‍ജിങ് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസില്‍ ഉണ്ട്.

Top