ജീവനക്കാര്‍ക്ക് ശമ്പളവും അവധിയും വാരിക്കോരി നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍

siddaramayya

ബെംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയും, ശമ്പള വര്‍ധനവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തീരുമാനം. അടുത്ത തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്റെ ഈ തീരുമാനം. കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള ശമ്പള വര്‍ധനവാണ് കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കര്‍ നടപ്പാക്കാന്‍ പോകുന്നത്. 6.2 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 24 മുതല്‍ 30 ശതമാനം വരെ ശമ്പള വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ശമ്പളപെന്‍ഷന്‍ വര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയമിച്ചിരുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ എആര്‍ ശ്രീനിവാസ റാവു അധ്യക്ഷനായ കമ്മിറ്റി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജനുവരി 31 ന് സമര്‍പ്പിക്കും.

ശമ്പളത്തിന് പുറമേ മാസത്തില്‍ ഒരു ശനിയാഴ്ച അവധിയും നല്‍കും. മാസത്തിലെ നാലാമത്തെ ശനിയാഴ്ചയാകും അവധി നല്‍കുക. കേന്ദ്ര ജവനക്കാര്‍ക്ക് നിലവില്‍ രണ്ടാം ശനിയാഴ്ചകളില്‍ അവധി ലഭിക്കുന്നുണ്ട്. നിലവില്‍ പൊതുമേഖലാ ബാങ്കുകളിലും മാസത്തിലെ രണ്ടും നാലും ശനിയാഴ്ച അവധിയാണ്. മാസത്തിലെ ഒരു ശനിയാഴ്ച അവധി നല്‍കുമെങ്കിലും ജോലി ചെയ്യുന്ന ശനിയാഴ്ചകളില്‍ അധിക സമയം ജോലി ചെയ്യേണ്ടി വരും.

Top