അജ്ഞാത വൈറസ് ബാധ, പടര്‍ന്നത് ആറുജില്ലകളില്‍; പന്നിമാംസത്തിന്റെ വില്‍പ്പന നിര്‍ത്ത് വച്ച് അസാം

ഗുവഹത്തി: ആറുജില്ലകളില്‍ അജ്ഞാത വൈറസ് ബാധയേറ്റ് പന്നികള്‍ ചത്തതോടെ പന്നി മാസംസത്തിന്റെ വില്‍പ്പന താത്കാലികമായി നിര്‍ത്തി വച്ച് അസാം. 1900 പന്നികളാണ് ആറുജില്ലകളിലായി ചത്തൊടുങ്ങിയത്. അജ്ഞാത വൈറസിന്റെ ആക്രമണം അസാം കാര്‍ഷിക മൃഗപരിപാലന വകുപ്പ് മന്ത്രി അതുല്‍ ബോറ സ്ഥിരീകരിച്ചു.

ചത്ത പന്നികളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസിസില്‍ അയച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുള്ള പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും അസാം സര്‍ക്കാര്‍ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയിലാണ് അതിന് മുന്‍പ് തന്നെ പന്നി മാംസത്തിന്റെ വില്‍പ്പന നിരോധിച്ചത് എന്നും മൃഗപരിപാലന വകുപ്പ് മന്ത്രി അതുല്‍ ബോറ അറിയിച്ചു. ബിസ്ബന്ത്, ദിമാജി, ദിബ്രുഹഡ്, ലക്കിംപൂര്‍, ശിവസാഗര്‍, ജോഹറത്ത് എന്നീ ജില്ലകളിലാണ് വൈറസ് ബാധ പന്നികളില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

Top