ഇന്ത്യക്കിനി അമേരിക്കൻ ചാരക്കണ്ണുകൾ ! 22 സീ ഗാർഡിയൻ ഡ്രോണുകൾ വരുന്നു . .

വാഷിംങ്ടണ്‍: ശത്രുവിന്റെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് രാജ്യത്തിന് പ്രതിരോധ കവചം തീര്‍ക്കാന്‍ ലോകത്ത് ഏറ്റവും ശക്തമായ നിരീക്ഷണ സംവിധാനം ഇനി ഇന്ത്യയ്ക്ക് സ്വന്തം.

2 ബില്ല്യണ്‍ ഡോളര്‍ വിലമതിപ്പുള്ള 22 സീ ഗാര്‍ഡിയന്‍ ഡ്രോണുകളാണ് അമേരിക്ക ഇന്ത്യയ്ക്ക് നല്‍കുന്നത്.

ചൈനയുമായും പാക്കിസ്ഥാനുമായും അതിര്‍ത്തിയില്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഈ ആകാശ കണ്ണുകള്‍ ഇന്ത്യയ്ക്ക് ഏറെ സഹായകരമാകും.

അമേരിക്കയില്‍ 2000 ല്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുന്ന പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ തിരുമാനമായെന്ന് അമേരിക്കന്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.

യുഎസ്- ഇന്ത്യ ഉഭയകക്ഷി പ്രതിരോധ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ സുപ്രധാനമായ ഒരു നടപടിയായി ഇത് കണക്കാക്കുന്നുവെന്ന് ജനറല്‍ ആറ്റോമിക്‌സിന്റെ യുഎസ് ചീഫ് എക്‌സിക്യുട്ടീവും , അന്താരാഷ്ട്ര സ്ട്രാറ്റജിക് ഡവലപ്‌മെന്റ് ജനറലുമായ ലാല്‍ സൂചിപ്പിച്ചു.
20979718_1991899411045923_1022057143_n

ഡ്രോണുകള്‍ ഇന്ത്യക്ക് നല്‍കുന്നത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നുവെന്നതിന്റെ തെളിവാണെന്നും, ഇന്ത്യയെ സൈനിക ശക്തിയില്‍ മുന്നേറാന്‍ ഇത് സഹായിക്കുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ഡ്രോണുകള്‍ വാങ്ങുന്നതിനെ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായിരുന്നു.

ജനറല്‍ ആറ്റോമിക്‌സ് നിര്‍മ്മിക്കുന്ന ഡ്രോണുകള്‍ വാങ്ങുന്ന നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രെയ്റ്റി ഓര്‍ഗനൈസഷനില്‍ അംഗമല്ലാത്ത ആദ്യ രാജ്യമാണ് ഇന്ത്യയെന്നും വിവേക് ലാല്‍ വ്യകതമാക്കി.
us

ചൈന ദക്ഷിണ ചൈന സമുദ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ , ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ പ്രാദേശിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരുത്തായി ഈ ഡ്രോണുകള്‍ ഇന്ത്യയെ സഹായിക്കുമെന്ന് അമേരിക്ക വിശ്വസിക്കുന്നു.

അമേരിക്കയുമായും സഖ്യശക്തികളുമായും കൂടുതല്‍ പരസ്പര പ്രവര്‍ത്തനക്ഷമത നടത്താന്‍ കഴിയുന്ന MQ9 പ്ലാറ്റ്‌ഫോമിന്റെ ഒരു വകഭേദമാണ് ഈ സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഡ്രോണുകള്‍ ആവശ്യമാണെന്നും ലാല്‍ ചൂണ്ടിക്കാട്ടി.
20938043_1991899361045928_430940472_n

അടുത്തിടെ ഇന്ത്യ ഇസ്രായേലില്‍ നിന്നും 10 ഹെറോണിന്റെ ഡ്രോണുകള്‍ വാങ്ങിയിരുന്നു. ആയുധവിതരണത്തില്‍ അമേരിക്കക്ക് ഇസ്രായേല്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

സീ ഗാര്‍ഡിയന്‍ ഡ്രോണിന്റെ ഉപയോഗം നാവികസേനയില്‍ ഇന്ത്യയുടെ പ്രതിരോധശേഷിയെ വികസിപ്പികുകയും ,അന്തസ്സ് ഉയര്‍ത്തുകയും ചെയ്യും.

കടല്‍ മാര്‍ഗം ഇന്ത്യ നേരിടുന്ന ഭീകരത, പാരിസ്ഥിതിക ഭീഷണി, മയക്കുമരുന്ന് കടത്തല്‍ തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സമുദ്രത്തില്‍ പട്രോളിംഗ് നടത്തുന്നതിന് ഗാര്‍ഡിയന്‍ ഡ്രോണുകള്‍ സഹായിക്കും.

അമേരിക്ക ഇന്ത്യയെ പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ പ്രധാന പ്രതിരോധ കരാര്‍ കൂടിയാണ് ഈ ഡ്രോണ്‍ കൈമാറ്റം.

Top