ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി ഇന്ന് അയക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി ഇന്ന് അയക്കും. സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്‌തെങ്കിലും ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

ഹൈക്കോടതി വിധി മറികടന്നുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുമോ എന്നതാണ് സംശയം. തദ്ദേശ ഭരണ വാര്‍ഡ് വിഭജനത്തിനുള്ള നിയമ ഭേദഗതി റദ്ദാക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സും ഗവര്‍ണറുടെ പരിഗണനയിലേക്ക് എത്തും. നേരത്തെ പുതിയ വാര്‍ഡുകള്‍ രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവണര്‍ അംഗീകരിച്ചിരുന്നില്ല. അത് മറികടക്കാന്‍ സര്‍ക്കാര്‍ ഇത് പ്രത്യേക ബില്ലായി നിയമസഭയില്‍ പാസാക്കിയെടുത്തു. ഈ രണ്ട് ഓര്‍ഡിനന്‍സുകളിലും ഗവര്‍ണറെടുക്കുന്ന നിലപാട് നിര്‍ണായകമാണ്.

Top