ഇന്‍ഫോസിസ് ജീവനക്കാര്‍ക്കുള്ള ശമ്പളം വര്‍ധിപ്പിക്കുന്നത് ജൂലായ് വരെ നീട്ടി

ബെംഗളൂരു: ഇന്‍ഫോസിസ് ജീവനക്കാരെ കുറയ്ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ സീനിയര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം വര്‍ധിപ്പിക്കുന്നത് ജൂലായ് മാസം വരെ നീട്ടിയിരിക്കുന്നു.

എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം കമ്പനി ആലോചിച്ചിട്ടില്ലെന്ന് ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ യു.ബി. പ്രവീണ്‍ റാവു ഇമെയില്‍ സന്ദേശത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

എട്ടുവര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ള ജീവനക്കാരുടെ ശമ്പള പരിഷ്‌കരണമാകും ജൂലായിക്കു ശേഷം നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Top