കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവിനും ശമ്പളം ലഭിക്കില്ല

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവിനും ശമ്പളം ലഭിക്കില്ല. ധനവകുപ്പ് ശമ്പള വിതരണത്തിനായി 30 കോടി അനുവദിച്ചെങ്കിലും നടപടികൾ പൂർത്തിയായില്ല. പണം കെഎസ്ആർടിസി അക്കൗണ്ടിൽ എത്തിയില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാൽ ശമ്പളവിതരണം വൈകും.

അനുവദിച്ച മുപ്പത് കോടി തികയില്ലെന്നും ശമ്പളം മൊത്തമായി വിതരണം ചെയ്യാൻ 80 കോടി വേണ്ടിവരുമെന്നും നേരത്തെ കെഎസ്ആർടിസി മാനേജ്‌മെന്റ് പറഞ്ഞിരുന്നു. അതേസമയം, ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഇടത് തൊഴിലാളി യൂണിയനുകൾ ഇന്നുമുതൽ സമരം ആരംഭിച്ചു. സിഐടിയു ഇന്നുമുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. എഐടിയുസി ഇന്ന് കരിദിനമായി ആചരിക്കും.

 

Top