ശമ്പള വര്‍ദ്ധനവ് ; നഴ്‌സുമാരുടെ അനിശ്ചിതകാല സമരം തുടരും

തൃശൂര്‍: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം തുടരും.

നഴ്‌സുമാരുടെ സമരം നടക്കുന്നതിനാല്‍ പല ആശുപത്രികളിലും കിടത്തി ചികിത്സയ്ക്ക് ആളെ എടുക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

ദയാ ആശുപത്രി നഴ്‌സുമാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ അംഗീകരിച്ചിതിനെ തുടര്‍ന്ന് ദയയിലെ സമരം അവസാനിപ്പിച്ചിരുന്നു.

കൂടുതല്‍ ആശുപത്രികള്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പറഞ്ഞു.

യു എന്‍ എ യുടെ നേതൃത്വത്തില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ആണ് സമരം നടത്തുന്നത്. സംഘടനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് അസോസയേഷന്‍ അറിയിച്ചു.

Top