മന്ത്രിമാര്‍ക്ക് 90,000, എംഎല്‍എമാര്‍ക്ക് 62,000; ശമ്പള വര്‍ധന ബില്‍ നിയമസഭയില്‍

kerala

തിരുവനന്തപുരം: സംസ്ഥാനത്തെ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും ശമ്പള വര്‍ധന സംബന്ധിച്ച് ബില്‍ ഇന്ന് നിയമസഭയില്‍. മന്ത്രിമാരുടെ പ്രതിമാസശമ്പളം 90, 000 രൂപയായും എം.എല്‍.എമാരുടെ ശമ്പളം 62,000ആയും ആയി ഉയര്‍ത്താനാണ് തീരുമാനം.

ശമ്പള വര്‍ധനവിനുള്ള ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ശുപാര്‍ശ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ അംഗീകരിച്ചിരുന്നു അംഗീകരിച്ചിരുന്നു. അതേസമയം എംഎല്‍എമാരുടെ അലവന്‍സ് തുകയിലും വര്‍ധവിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

12000 രുപയായിരുന്ന എംഎല്‍എമാരുടെ നിയോജകമണ്ഡലം അലവന്‍സ് 25000 രൂപയായാക്കാനും യാത്രാപടി പതിനയ്യായിരത്തില്‍ നിന്ന് ഇരുപത്തയ്യായിരം രൂപയായാക്കാനും, ടെലിഫോണ്‍ അലവന്‍സ് 7500-ല്‍ നിന്ന് 11, 000 രൂപയാക്കാനുമാണ് നിര്‍ദ്ദേശം.

മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വായ്പയായി പത്ത് ലക്ഷം രുപയും അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്ല്.

Top