സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ഇന്ന് പുനഃസ്ഥാപിക്കും; ‘സാങ്കേതിക പ്രശ്‌നം പരിഹരിക്കും’

ര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് പുനഃസ്ഥാപിക്കും. ശമ്പള വിതരണം മുടങ്ങിയതിലുള്ള സാങ്കേതിക പ്രശ്‌നം പരിഹരിക്കുമെന്ന് ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. സംസ്ഥാന ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്നലെ മുടങ്ങിയിരുന്നു. എല്ലാ മാസവും ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇന്നലെ കിട്ടിയിരുന്നില്ല.

ട്രഷറി അക്കൗണ്ടുകളില്‍ പണം എത്തിയെന്ന് കാണിച്ചെങ്കിലും ഈ തുക ബാങ്കുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ജീവനക്കാരുടെ ട്രഷറി അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചതാണ് കാരണം. ഇത് സാങ്കേതിക പ്രശ്‌നമാണെന്നും ഇന്ന് പരിഹരിക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

അതേസമയം ശമ്പളവിതരണം വൈകിയതില്‍ പ്രതിഷേധിച്ച് സര്‍വ്വീസ് സംഘടനകള്‍ രംഗത്തെത്തി. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കഴിയാത്തത് സര്‍ക്കാരിന്റെയും ധനകാര്യ വകുപ്പിന്റെയും കെടുകാര്യസ്ഥതയാണെന്ന് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. ധൂര്‍ത്തിനും ആഡംബരത്തിനും നിര്‍ലോഭം പണം ചെലവഴിക്കുന്ന സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്‍കാതെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിക്കുകയും ചെയ്തു.

Top