സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ശമ്പളം നല്‍കിയെന്ന് ധനവകുപ്പ്. അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളവിതരണമാണ് ഇന്ന് പൂര്‍ത്തിയായത്. ആറാം ശമ്പള ദിവസമാണ് വിതരണം പൂര്‍ത്തിയായത്.
സാധാരണ ശമ്പളം കൊടുത്ത് തീര്‍ക്കുന്നത് മൂന്ന് ദിവസം കൊണ്ടാണ്. അതേസമയം, ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല.