സാലറി ചാലഞ്ച് : സുപ്രീം കോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്

thomas issac

കൊച്ചി : സാലറി ചാലഞ്ചില്‍ സുപ്രീം കോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍നടപടി തീരുമാനിക്കും. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കുവെന്നും അദ്ദേഹം പറഞ്ഞു.

സാലറി ചാലഞ്ച് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ സമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വെച്ചു. സാലറി ചാലഞ്ചിന് സമ്മതമുള്ളവര്‍ സര്‍ക്കാറിനെ അറിയിച്ചാല്‍ മതിയെന്നും പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നും കോടതി വ്യക്തമാക്കി.

Top