എല്ലാ സർക്കാരുദ്യോഗസ്ഥരും ഇതുപോലെ ആയിരുന്നെങ്കിൽ പ്രളയം ഏശില്ല !

തിരുവനന്തപുരം: സാലറി ചലഞ്ച് ഉള്‍പ്പെടെ എതിര്‍ത്ത കോണ്‍ഗ്രസിനെയും സംഘപരിവാറിനെയും നേര്‍ വഴികാട്ടാന്‍ സന്മനസ്സുള്ളവരുടെ പട്ടികയിലേയ്ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി.

മാസ ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും ആജീവനാന്തം എല്ലാ മാസവും 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറാണെന്നു കാണിച്ച് മേലുദ്യോഗസ്ഥര്‍ക്ക് തന്റെ കൈപടയില്‍ അപേക്ഷ എഴുതിയിരിക്കുകയാണ് കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ എഎസ്‌ഐയും കൊല്ലം മതിലില്‍ സ്വദേശിയുമായ കെ.ജി ദിലീപ്.

തന്റെ ശമ്പളത്തില്‍ നിന്ന് പ്രതിമാസം 1000 രൂപ വീതം ആജീവനാന്തകാലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നു കാണിച്ച് കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എച്ചോയ്ക്കാണ് ദിലീപ് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഓഖിഫണ്ടിലേയ്ക്കും സാലറി ചലഞ്ചിലേയ്ക്കും ദിലീപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തന്റെ ചലഞ്ചില്‍ പങ്കെടുക്കാന്‍ ആരുണ്ടെന്ന ചോദ്യമാണ് ഇപ്പോള്‍ കെ.ജി ദിലീപ് മുന്നോട്ടു വെയ്ക്കുന്നത്.

1996 ലാണ് ദിലീപ് കേരള ആംഡ് പൊലീസ് മൂന്നാം ബെറ്റാലിയനില്‍ സേവനം ആരംഭിക്കുന്നത്. പിന്നീട് കൊല്ലം എ.ആര്‍.ക്യാമ്പിലെത്തുകയായിരുന്നു. തുടര്‍ന്ന് കൊല്ലം കണ്‍ട്രോള്‍ റൂമിലും, ഈസ്റ്റിലും,തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലും ഇപ്പോള്‍ കൊല്ലം എ.സ്.പി ഓഫീസിലുമാണ് സേവനം തുടരുന്നത്.

Top